Kerala News

ഉഴവൂർ വായനശാലയിൽ സ്നേഹ വേദി പ്രവർത്തനമാരംഭിച്ചു

Keralanewz.com

ഉഴവൂർ വായനശാലയിൽ സ്നേഹ വേദി പ്രവർത്തനമാരംഭിച്ചു
ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയിൽ വനിതാ കൂട്ടായ്മയും സനേഹഗാഥ സെമിനാറും സംഘടിപ്പിച്ചു. വനിതാ കൂട്ടായ്മയുടെയും സ്നേഹ ഗാഥയുടെയും ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് നിർവഹിച്ചു.

ലൈബ്രറി വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറുകാക്കൽ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, സന്തോഷ് ആറുകാക്കൽ, സീനാസാബു, വിനോദ് ആറുകാക്കൽ, സുജിതാ വിനോദ് ,പ്രീതാ സന്തോഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യുവ എഴുത്തുകാരി സുജിതാ വിനോദിനെ ആദരിച്ചു.

വനിതാ കൂട്ടായ്മയുടെ സ്നേഹ വേദിയുടെ ഭാരവാഹികളായി സീനാ സാബു(പ്രസിഡന്റ്),സിബിനാ സാബു(വൈസ് പ്രസിഡന്റ്) സുനിത എസ് (സെക്രട്ടറി),സലിം രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി),സന്ധ്യ രാജു,ഗീതാ ഷൈജു, രാഖി അനീൽ എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു

Facebook Comments Box