Wed. May 8th, 2024

‘തലൈവി’ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും

By admin Aug 25, 2021
Keralanewz.com

തമിഴകത്തിന്റെ തലൈവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നത് ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ കങ്കണ റണാവത്തിലൂടെയാണ്. ‘തലൈവി’ എന്ന ടൈറ്റിലില്‍ ഒരുക്കിയ സിനിമ നിര്‍മാണം പൂര്‍ത്തിയാക്കി 2021ന്റെ തുടക്കത്തില്‍ തന്നെ പുറത്തിറക്കാനായി നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയതോടെ റിലീസ് നീട്ടിവയ്‌ക്കേണ്ടി വന്നു.

എന്നാല്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടു. വാച്ച്മാന്‍, ദേവി 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം സെപ്റ്റംബര്‍ 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

90കളിലെ റൊമാന്റിക് ഹീറോ അരവിന്ദ് സ്വാമിയാണ് പുരട്ചി തലൈവര്‍ എംജിആറായി വേഷമിടുന്നത്. ബാഹുബലി, റിലീസിനൊരുങ്ങുന്ന ആര്‍ആര്‍ആര്‍ പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ കഥ എഴുതുന്നത്. തമിഴകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന തലൈവിയില്‍ ജയലളിതയുടെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും പ്രമേയമാകുന്നുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ ഇന്ധുരി, ഷായിലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം

Facebook Comments Box

By admin

Related Post