സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു; അവസാനമായി അമ്മയെ കണ്ടതിന്റെ ആശ്വാസത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ അന്തരിച്ചു. 90 വയസായിരുന്നു
ഇരുപത്തിയേഴാം തിയ്യതി ഇറ്റലിയിലെ വസതിയില്‍ വച്ചായിരുന്നു മരണം.
സംസ്‌കാരം ഇന്നലെ നടന്നതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി അമ്മയെ മരണത്തിന് മുമ്ബ് കണ്ടിരുന്നു
വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ച സോണിയ, അമ്മയെ കാണാന്‍ വേണ്ടി കൂടി സമയം കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 23 നായിരുന്നു സോണിയ, മക്കള്‍ക്കൊപ്പം ജന്മനാട്ടിലെത്തി അമ്മയെ കണ്ടത്
Facebook Comments Box