Kerala News

കോട്ടയത്ത് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Keralanewz.com

കോട്ടയം: ഭാര്യ അയല്‍വാസിയുടെ വീട്ടില്‍ ഉണ്ടെന്നു കരുതി അയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്ബാടി കൂരോപ്പട പുളിയുറുമ്ബ് ഭാഗത്തില്‍ ചീരംപറമ്ബില്‍ വീട്ടില്‍ ഐസക്ക് മകന്‍ വില്‍സണ്‍ ഐസക്ക് (45) എന്നയാളെയാണ് പാമ്ബാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ തന്റെ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.

അയല്‍വാസിയുമായുള്ള ബന്ധത്തെ ചൊല്ലി വില്‍സനും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു.ഇന്ന് വില്‍സണ്‍ വീട്ടില്‍ വന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടര്‍ന്ന് ഭാര്യ അയല്‍വാസിയുടെ വീട്ടില്‍ ഉണ്ട് എന്ന സംശയത്താല്‍ അയാളുടെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാമ്ബാടി സ്റ്റേഷന്‍ എസ്.ഐ മാരായ ലെബി മോന്‍, തോമസ് എം. ജോര്‍ജ്, എ.എസ്.ഐ രമേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസറായ ദയാലു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Facebook Comments Box