Kerala News

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി

Keralanewz.com

കൊച്ചി: നാലുദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്നാമത്തെ വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.78 രൂപയും ഡീസലിന് 93.95 രൂപയുമായി


വ്യാഴാഴ്ച പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം 105.91 രൂപയും 93.11 രൂപയുമായിരുന്നു. മാര്‍ച്ച് 22 മുതലാണ് ഇന്ധനവില പരിഷ്‌കരണം പുനരാരംഭിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 88 പൈസ വരെയും ഡീസലിന് 85 പൈസവരെയും കൂട്ടിയിരുന്നു. ബുധനാഴ്ച യഥാക്രമം 87 പൈസയും 84 പൈസയും വര്‍ധിപ്പിച്ചിരുന്നു.
വ്യാഴാഴ്ച മാറ്റമുണ്ടായില്ല. പുതിയ വിലവര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ നാലു ദിവസത്തിനുള്ളില്‍ പെട്രോളിന് 2.62 രൂപയും ഡീസലിന് 2.53 രൂപയും കൂടി

Facebook Comments Box