National News

നല്ല സ്വയമ്പന്‍ ഉറുപ്പ് ചമ്മന്തിയും അച്ചാറും വേണോ? ദാ ഇങ്ങോട്ടു പോരൂ

Keralanewz.com

വ്യത്യസ്തമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പല രുചികള്‍ ആസ്വദിക്കാനും പലര്‍ക്കും ഇഷ്ടമാണ്. ഓരോ സ്ഥലത്തെയും ജീവിതരീതിയെയും ഇത് ആശ്രയിച്ചിരിക്കും. എല്ലാ സ്ഥലത്തെയും ഭക്ഷണരീതികള്‍ തികച്ചും വ്യത്യസ്തമാണ്. അത്തരത്തിലൊരു ഭക്ഷണരീതിയാണ് ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നും കേള്‍ക്കുന്നത്.


വ്യത്യസ്തമായ വിഭവങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഇവിടെ ചോണനുറുമ്പ് കൊണ്ടുണ്ടാക്കുന്ന ചമ്മന്തി സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ്. ബസ്തറിലെ ഗോത്ര ജനവിഭാഗങ്ങളുടെ പ്രധാന ഭക്ഷണമായ ചോണനുറുമ്പ് ചമ്മന്തി ഒരു വരുമാനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ ഒരു യുവാവ്. രാജേഷ് യാലം എന്ന ആദിവാസി യുവാവിന്റെ ധാബ ഇന്ന് പ്രസിദ്ധമാണ്.


ചോണനുറുമ്പ് കൊണ്ടുള്ള വിവിധ വിഭവങ്ങളിലൂടെ അദ്ദേഹം ധാരാളം പണം സമ്പാദിക്കുന്നുണ്ട്. ജഗദല്‍പൂരിനെ ബസ്തര്‍ ഡിവിഷണല്‍ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബീജാപൂരിലെ നാഷണല്‍ ഹൈവേ 63 പാതയുടെ അരികിലാണ് രാജേഷിന്റെ ധാബ സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്തമായ ചോണനുറുമ്പ് ചമ്മന്തിയ്ക്കും ബസ്തറിലെ മറ്റ് പലഹാരങ്ങള്‍ക്കും വേണ്ടി ഒട്ടേറെ പേരാണ് ഇപ്പോള്‍ രാജേഷിന്റെ ധാബ തേടിയെത്തുന്നത്. ചോണനുറുമ്പ് കൊണ്ടുള്ള ചമ്മന്തി കൂടാതെ സൂപ്പ്, അച്ചാര്‍, ബടി എന്നിവയും രാജേഷ് ഇവിടെ വില്‍ക്കുന്നുണ്ട്.
ചോണനുറുമ്പും മറ്റ് ചേരുവകളും ചേര്‍ത്ത് കുഴച്ചെടുത്ത് ഉരുളകളാക്കി മാറ്റുകയും അതിനു ശേഷം വെയിലത്ത് ഉണക്കുകയും ചെയ്യുന്നു. മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന രീതിയിലാണ് ചോണനുറുമ്പ് അച്ചാര്‍ ഉണ്ടാക്കുന്നത്

Facebook Comments Box