Kerala News

ജോസ് കെ മാണിക്കും റോഷി അഗസ്റ്റിനും സ്വീകരണവും: അഖില കേരള വടംവലി മത്സരവും,സ്വാഗത സംഘം ഓഫീസ് തുറന്നു

Keralanewz.com

കേരളാ കോൺഗ്രസ്സ് (M) ചക്കാമ്പുഴ വാർഡ് കമ്മറ്റിയുടെയും സമീപ വാർഡു കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് K മാണി എംപിക്കും സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്‌റ്റ്യനും സ്വീകരണം നൽകുന്നതിനും അഖില കേരള വടം വലി മത്സരം സംഘടിപ്പിക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചക്കാമ്പുഴ കവലയിലെ വെട്ടുകല്ലേൽ ബിൽഡിങ്ങ്സ്സിൽ ആരംഭിക്കുന്ന സ്വാഗത സഘം ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴച്ച രാവിലെ 9 am ന് കേരളാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്കട്ടറി ബേബി ഉഴുത്തുവാൽ നിർവഹിച്ചു

ചടങ്ങിൽ സമ്മാന കൂപ്പൺന്റെ അദ്യവിൽപന കേരളാ കോൺഗ്രസ്സ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കെ ജെ ഫിലിപ്പ് കുഴികുളം നിർവഹിച്ചു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ്സ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കരൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് പ്രോഗ്രാം കോഡിനേറ്റർ ടോം ജോസഫ് വളവനാട്ട് തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു

Facebook Comments Box