Sat. May 4th, 2024

തൊടുപുഴ നഗരസഭയിൽ കുടിവെള്ളം എത്തിക്കുവാനായി 82.90 കോടി രൂപയുടെ അർബൻ വാട്ടർ സപ്ലൈ സ്കീം ഫേസ് ടു പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി

By admin Apr 1, 2022 #news
Keralanewz.com

തൊടുപുഴ: തൊടുപുഴ നഗരസഭ യിൽ കുടിവെള്ളം എല്ലാ മേഖലയിലും സമ്പൂർണ്ണ മായി എത്തിക്കുന്നതിനായി 82 കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ബൃഹത് പദ്ധതി യ്ക്ക് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.കിഫ്ബി വഴി ആണ് ഈ പദ്ധതി നടപ്പിലാക്കുക. 2020ൽ കിഫ്ബി ഫണ്ടിൽ നിന്നും 34 കോടി വിനിയോഗിച്ച് ആദ്യ ഘട്ടം പൂർത്തിയാക്കിയിരുന്നു.ഈ പണം ചിലവഴിച്ചു കുടി വെള്ള വിതരണത്തിന് കിണർ,ജലശുദ്ധീകരണശാല, മോട്ടോർ, ട്രാൻസ്ഫോമറുകൾ,600 എംഎം മുതൽ 100 എംഎം വരെ വ്യാസമുള്ള വലിയ പമ്പിംഗ് മെയിൻ എന്നിവ സ്ഥാപിച്ചു.രണ്ടാംഘട്ടത്തിൽ നഗരസഭ യിലെ 35 വാർഡുകളിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുക,എല്ലാ വീടുകളിലും കുടിവെള്ളം കണക്ഷൻ നൽകുക, നഗരസഭയിലെ വിവിധ പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചു എല്ലാ ദിവസവും മുഴുവൻ സമയവും കുടിവെള്ളം എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കാഞ്ഞിരമറ്റം,കാരിക്കോട്,വെങ്ങല്ലൂർ,മുതലക്കോടം ഉൾപ്പെടുന്ന സോൺ ഒന്നിലും, ഒളമറ്റം, തൊടുപുഴ ടൗൺ,കോലാനി എന്നിവ സോൺ രണ്ടിലും പട്ടയംകവല,പഴുക്കാകുളം,ഞറുകുറ്റി,കാരുപ്പാറ ഉൾപ്പെടുന്ന സോൺ മൂന്നിലുംകൊന്നയ്ക്കാമല, പാറക്കടവ് എന്നീ മേഖലകളെ സോൺ നാലിലും ഉയർന്ന പ്രദേശമായ ഉറവപ്പാറ സോൺ അഞ്ചിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.നിലവിൽ മേൽ സൂചിപ്പിച്ച അഞ്ച് ്് സോണുകളിൽ ജലവിതരണം നടത്തുന്ന പൈപ്പ് ലൈൻ കൂടാതെ പുതിയതായി 211296 മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കും3995 പുതിയ വാട്ടർ കണക്ഷൻ നൽകും.പൈപ്പ് ലൈൻ ഇടുമ്പോൾ മുറിക്കപ്പെടുന്ന റോഡുകൾ നവീകരിക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടുമുണ്ട്,2050 ആകുമ്പോൾ ഈ പദ്ധതി വഴി 84118 ആളുകൾക്ക് പ്രതിദിനം നൂറ്റമ്പത് ലിറ്റർ ശുദ്ധജലം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്

.മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പ്രത്യേക താൽപര്യമെടുത്താണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. തൊടുപുഴയിലെ ശുദ്ധ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കിഫ്ബി വഴി 82.90 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി യേയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനേയും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു.നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട് ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട് അഡ്വ ബിനു തോട്ടുങ്കൽ മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ,പ്രൊഫ. ജെസ്സി ആന്റണി,ഷീൻ വർഗീസ്, ജോയി പാറത്തല തുടങ്ങിയവർ പ്രസംഗിച്ചു.

തൊടുപുഴ നഗരസഭ യിൽ കുടിവെള്ളം എത്തിക്കുവാനായി 82.90 കോടി രൂപയുടെ അർബൻ വാട്ടർ സപ്ലൈ സ്കീം ഫേസ് ടു പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. തൊടുപുഴ: തൊടുപുഴ നഗരസഭ യിൽ കുടിവെള്ളം എല്ലാ മേഖലയിലും സമ്പൂർണ്ണ മായി എത്തിക്കുന്നതിനായി 82 കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ബൃഹത് പദ്ധതി യ്ക്ക് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.കിഫ്ബി വഴി ആണ് ഈ പദ്ധതി നടപ്പിലാക്കുക. 2020ൽ കിഫ്ബി ഫണ്ടിൽ നിന്നും 34 കോടി വിനിയോഗിച്ച് ആദ്യ ഘട്ടം പൂർത്തിയാക്കിയിരുന്നു.ഈ പണം ചിലവഴിച്ചു കുടി വെള്ള വിതരണത്തിന് കിണർ,ജലശുദ്ധീകരണശാല, മോട്ടോർ, ട്രാൻസ്ഫോമറുകൾ,600 എംഎം മുതൽ 100 എംഎം വരെ വ്യാസമുള്ള വലിയ പമ്പിംഗ് മെയിൻ എന്നിവ സ്ഥാപിച്ചു.രണ്ടാംഘട്ടത്തിൽ നഗരസഭ യിലെ 35 വാർഡുകളിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുക,എല്ലാ വീടുകളിലും കുടിവെള്ളം കണക്ഷൻ നൽകുക, നഗരസഭയിലെ വിവിധ പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചു എല്ലാ ദിവസവും മുഴുവൻ സമയവും കുടിവെള്ളം എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

.കാഞ്ഞിരമറ്റം,കാരിക്കോട്,വെങ്ങല്ലൂർ,മുതലക്കോടം ഉൾപ്പെടുന്ന സോൺ ഒന്നിലും, ഒളമറ്റം, തൊടുപുഴ ടൗൺ,കോലാനി എന്നിവ സോൺ രണ്ടിലും പട്ടയംകവല,പഴുക്കാകുളം,ഞറുകുറ്റി,കാരുപ്പാറ ഉൾപ്പെടുന്ന സോൺ മൂന്നിലുംകൊന്നയ്ക്കാമല, പാറക്കടവ് എന്നീ മേഖലകളെ സോൺ നാലിലും ഉയർന്ന പ്രദേശമായ ഉറവപ്പാറ സോൺ അഞ്ചിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.നിലവിൽ മേൽ സൂചിപ്പിച്ച അഞ്ച് ്് സോണുകളിൽ ജലവിതരണം നടത്തുന്ന പൈപ്പ് ലൈൻ കൂടാതെ പുതിയതായി 211296 മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കും3995 പുതിയ വാട്ടർ കണക്ഷൻ നൽകും.പൈപ്പ് ലൈൻ ഇടുമ്പോൾ മുറിച്ച് കുന്ന് റോഡുകൾ നവീകരിക്കാൻ തുക വകയിരുത്തിയിട്ടുമുണ്ട്,2050 ആകുമ്പോൾ ഈ പദ്ധതി വഴി 84118 ആളുകൾക്ക് പ്രതിദിനം നൂറ്റമ്പത് ലിറ്റർ ശുദ്ധജലം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പ്രത്യേക താൽപര്യമെടുത്താണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

തൊടുപുഴയിലെ ശുദ്ധ ജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കിഫ്ബി വഴി 82.90 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി യേയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനേയും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു.നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട് ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട് അഡ്വ ബിനു തോട്ടുങ്കൽ മാത്യു വാരിക്കാട്ട് ബെന്നി പ്ലാക്കൂട്ടം ജോസ് കവിയിൽ,പ്രൊഫ. ജെസ്സി ആന്റണി,ഷീൻ വർഗീസ്, ജോയി പാറത്തല തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post