രണ്ടു ടയറും പഞ്ചർ, ബാറ്ററിയുമില്ല; ദിലീപിന്റെ കാർ ഓഫീസിലേക്ക് മാറ്റാനാകാതെ ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഓഫീസിലേക്ക് മാറ്റാനാവാതെ ക്രൈംബ്രാഞ്ച്. കാറിന്റെ രണ്ടു ടയറും പഞ്ചറാണ്, ബാറ്ററിയുമില്ലാത്തതിനാൽ പൊലീസ് കഴിഞ്ഞ ദിവസം നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും ഗുഢാലോചന നടത്തിയത് ഈ കാറിലിരുന്നാണെന്നാണ് ക്രൈബ്രാഞ്ച് നിഗമനം. ഇന്ന് മെക്കാനിക്കിനെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷം കെട്ടിവലിച്ചെങ്കിലും കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ്
Facebook Comments Box