Kerala News

സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച്‌ വീഴ്ത്തി മരണാസന്നനാക്കിയ ശേഷം കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും ഒന്നര വര്‍ഷത്തിനു ശേഷം പിടികൂടി

Keralanewz.com

ട്ടപ്പന: തെളിവും സാക്ഷികളുമില്ലെന്ന് പറഞ്ഞ് വണ്ടന്‍മേട് പൊലീസ് എഴുതി തള്ളിയ കേസ് കട്ടപ്പന ഡിവൈ.എസ്.പിയുടെ പുനരന്വേഷണത്തില്‍ പുഷ്പം പോലെ തെളിഞ്ഞു.

വണ്ടന്‍മേട് പാമ്ബുപാറയില്‍ സ്കൂട്ടര്‍ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച്‌ വീഴ്ത്തി കോമയിലാക്കിയ ശേഷം നിര്‍ത്താതെ പാഞ്ഞു പോയ വാഹനവും, ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി 27 ന് ഉണ്ടായ അപകടത്തിലെ യഥാര്‍ത്ഥ വാഹനമാണ് പൊലീസ് കണ്ടെത്തിയത്.
അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ പുളിച്ചു മൂട്ടില്‍ രാജന്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട ബൊലേറോ വാഹനവും, വാഹനം ഓടിച്ച കമ്ബം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പുറ്റടിയില്‍ നിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പുളിച്ചു മൂട്ടില്‍ രാജന്‍ ഏതോ അജ്ഞാത വാഹനമിടിച്ച്‌ രക്തത്തില്‍ കുളിച്ച്‌ ബോധരഹിതനായി കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഈ കേസ് അന്വേഷിച്ച വണ്ടന്മേട് പൊലീസ്, രാജന്‍ തനിയെ സ്കൂട്ടറില്‍ നിന്ന് വീണതാണെന്ന് കണ്ടെത്തി എഴുതി തള്ളുകയും ചെയ്തു. എന്നാല്‍ ആ അന്വേഷണം തൃപ്തികരമല്ല എന്ന് കാട്ടി രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈ.എസ്.പിയ്ക്കും പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍, കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്‍ നേതൃത്വം നല്‍കിയ സ്പെഷ്യല്‍ ടീമാണ് കേസ് അന്വേഷിച്ചത്. അപകടം സംഭവിച്ച അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
തുടര്‍ന്നാണ് വാഹനം കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.

Facebook Comments Box