Kerala News

രണ്ട് ചങ്ങാതിമാര്‍ ഒരേ ദിവസം മരണം വരിച്ചു, അടുക്കളയിലും വിറകുപുരയിലും ആത്മഹത്യ ചെയ്ത യുവാക്കളുടെ മരണത്തില്‍ നടുങ്ങി കോഴിക്കോട്

Keralanewz.com

ബാലുശ്ശേരി: ഒരേ ദിവസമാണ് അയല്‍വാസികളായ ആ രണ്ട് യുവാക്കള്‍ മരണത്തിനു കൂട്ടു പോയത്. കോഴിക്കോട് ജില്ലയിലെ നന്മണ്ടയില്‍ ആത്മഹത്യയില്‍ അഭയം തേടിയ നന്മണ്ട മരക്കാട്ട് ചാലില്‍ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരുടെ മരണത്തിനു പിന്നാലെ ദുരൂഹമായ കാരണങ്ങള്‍ തേടുകയാണ് വീട്ടുകാരും നാട്ടുകാരും.

അഭിനന്ദിനെ വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിനന്ദ് വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്നാണ് രാത്രി വീട്ടിലേക്ക് എത്തിയത്. വിജീഷ് ഞായറാഴ്ച രാത്രി വീട്ടിലെത്തിയത് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നാണ്.

വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് രാജന്റെയും പുഷ്പയുടെയും മകനാണ്. കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷന്‍ കമ്മറ്റി അംഗവുമാണ് വിജീഷ്.
സഹോദരി: വിന്ധ്യ.
ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി

Facebook Comments Box