Kerala News

ബിയര്‍ കുപ്പിക്കൊണ്ട് നാട്ടുകാരെ അടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍

Keralanewz.com

തിരൂര്‍: മലപ്പുറം തിരൂരില്‍ മദ്യപിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.

പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നില്‍ നടന്ന സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്.

മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. പറവണ്ണ സ്വദേശികളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ഒളിവിലായിരുന്നു ഇരുവരും. ഇവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു

Facebook Comments Box