Tue. Apr 16th, 2024

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം

By admin Nov 4, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ചുമതലപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു.

കേ​ന്ദ്രം കു​റ​ച്ച ഇ​ന്ധ​ന നി​കു​തി തു​ച്ഛ​മാ​യ തു​ക​മാ​ത്ര​മാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് ധ​ന​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​തേ​സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ന്ധ​ന നി​കു​തി കു​റ​ച്ചാ​ൽ സം​സ്ഥാ​ന​ത്തി​ന് ക​ടു​ത്ത വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഖം മി​നു​ക്ക​ല്‍ ന​ട​പ​ടി മാ​ത്ര​മാ​ണ് കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. പോ​ക്ക​റ്റ​ടി​ച്ച ശേ​ഷം വ​ണ്ടി​ക്കൂ​ലി​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി​യെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​രി​ഹ​സി​ച്ചു

Facebook Comments Box

By admin

Related Post