Kerala News

വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയ കേസ്; കന്നഡ നടന്‍ അറസ്റ്റില്‍

Keralanewz.com

ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജിനെ അറസ്റ്റ് ചെയ്തു.

യുവരാജ് അറസ്റ്റില്‍. നടന്റെ സഹായികളായ രണ്ട് യുവതികള്‍ക്കും രണ്ട് യുവാക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദ്ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു.

പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച്‌ കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു.. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്

Facebook Comments Box