Mon. Apr 29th, 2024

വന്‍ ലഹരി വേട്ട; 65 ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

By admin Aug 14, 2022 #news
Keralanewz.com

നി​ല​മ്ബൂ​ര്‍: വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ല്‍ നിന്നും 65 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ഞ്ചാ​വ് പിടികൂടി.സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്​​മെ​ന്‍റും ചെ​ക്ക്പോ​സ്റ്റ് അ​ധി​കൃ​ത​രും ചേര്‍ന്നാണ് ഈ വന്‍ ക​ഞ്ചാ​വ് വേട്ട നടത്തിയത്.സ്വാ​ത​ന്ത്ര്യ​ദി​നം, ഓ​ണം എ​ന്നി​വ ല​ക്ഷ‍്യം​വെ​ച്ച്‌ ആ​ന്ധ്ര​യി​ല്‍നിന്നും​ കാ​റി​ല്‍ ക​ട​ത്തി​യ 132.3 കി​ലോ ക​ഞ്ചാ​വ് വ‍്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പി​ടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് പി​ടി​യി​ലാ​യ കൊ​ണ്ടോ​ട്ടി ത​വ​നൂ​ര്‍ കൈ​ത​മൂ​ല അ​ബ്ദു​ല്‍ സ​മ​ദ് (23), അ​രീ​ക്കോ​ട് കു​ഴി​മ​ണ്ണ മ​ഠ​ത്തി​ങ്ക​ല്‍ ഷെ​ഫീ​ഖ് (23), കോ​ഴി​ക്കോ​ട് പേ​രാ​മ്ബ്ര പ​ന്തീ​രാ​ങ്കാ​വ് കു​ഴി​പ്പ​ള്ളി അ​മ​ല്‍ (24), പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശിയും തി​രൂരില്‍ താ​മ​സിക്കുകയും ചെയ്യുന്ന പ്ലാ​വി​ല വ​ട​ക്കേ​തി​ല്‍ ഷ​ഹ​ദ് (22), കൊ​ണ്ടോ​ട്ടി കി​ഴി​ശ്ശേ​രി ക​ണ്ണാ​ടി​പ​റ​മ്ബി​ല്‍ ന​വാ​സ് ഷെ​രീ​ഫ് (22) എ​ന്നി​വ​രെ മ​ഞ്ചേ​രി കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു. പ്ര​തി​ക​ള്‍ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സംഘത്തില്‍പെട്ടവരാണെന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു

Facebook Comments Box

By admin

Related Post