International News

സൗന്ദര്യവര്‍ധക ചികിത്സ നടത്തിയ നടിയ്ക്ക് ദാരുണാന്ത്യം

Keralanewz.com

സൗന്ദര്യവര്‍ധക ചികിത്സ നടത്തിയ നടിയ്ക്ക് ദാരുണാന്ത്യം. വര്‍ഷങ്ങള്‍ക്കുമുൻപ് നിതംബം ഉയര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നു രോഗബാധിതയായി ചികിത്സയില്‍ കഴിഞ്ഞ അര്‍ജന്റീന നടി സില്‍വിന ലൂണ(43) ആണ് അന്തരിച്ചത്.വര്‍ഷങ്ങള്‍ക്കുമുൻപാണ് നിതംബം ഉയര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് നടി വിധേയയായത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു നടി. ബുധനാഴ്ചയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് നടിയെ വെന്റിലേറ്ററിലേക്കു മാറ്റി

Facebook Comments Box