സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പീഡനം: പിന്നില്‍ സാമ്പത്തിക താത്പര്യമെന്നു പോലീസ്
കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിനിയെ അന്വേഷണസംഘം ചോദ്യംചെയ്തു.സംഭവത്തിനു പിന്നില്‍ സാമ്പത്തിക താത്പര്യം മാത്രമാണെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍നിന്നു വ്യക്തമായത്.കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ അഫ്സീന (29) ആണ് അറസ്റ്റിലായത്. ഇവര്‍ നടത്തിയ ആസൂത്രണമായിരുന്നു സംഭവത്തിനു പിന്നിലെന്നാണ് അന്വേഷണസംഘം കരുതുന്നത്. സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷമാണ് അറസ്റ്റ്. കണ്ണൂരില്‍ ജോലിചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിക്കാന്‍ സഹായിക്കുകയും പോലീസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഷമീറിനെയും യുവതിയെയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു പിന്നീട് യുവതിയെ പീഡിപ്പിച്ചവരെയും യുവതി ബ്ലാക്ക് മെയില്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഷമീറും അറസ്റ്റിലായി. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരമാണു യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്