Tue. Apr 30th, 2024

പുതുപ്പള്ളിയിൽ ബി ജെ പി ,കോൺഗ്രസ് സംഘർഷം,രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

By admin Sep 2, 2023 #congress
Keralanewz.com

കോട്ടയം :പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മറ്റക്കര മണൽ ജംഗ്ഷനിൽ ബിജെപി- കോൺഗ്രസ് സംഘർഷം രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. കോട്ടയം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വീറും വാശിയും സംഘർഷത്തിന് വഴിതെളിച്ചു. ശനിയാഴ്ച വൈകിട്ട് മറ്റക്കരയിലെ മണലിൽ രമേശ് ചെന്നിത്തല പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്ക് സമീപം തന്നെ ബിജെപിക്കാർ മൈക്ക് വച്ച് കിട്ടിയ പ്രസംഗം തുടങ്ങിയതാണ് കോൺഗ്രസുകാരെ പ്രകോപിച്ചത്. ഒന്നും രണ്ടും പറഞ്ഞ് വാഗ്വാദവും വെല്ലുവിളിയും ഒക്കെയായി മറ്റക്കരയിൽ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു ഏതാനും മിനിറ്റുകൾ. ഒരു വേള രമേശ് ചെന്നിത്തലയ്ക്ക് തന്റെപ്രസംഗം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.കൊട്ടി കലാശത്തിന് മുന്നോടിയായി വിവിധ മുന്നണികൾ കോർണർ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നതിനിടയിൽ. പരസ്പരമുള്ള ചെറിയതോതിലുള്ള സംഘർഷം പതിവാണെങ്കിലും ഇത്രരൂക്ഷമായി ഇരു മുന്നണികളും പ്രതികരിച്ചത് ഇതാദ്യമാണ്. മണ്ഡലത്തിലുടനീളം കനത്ത ശബ്ദകോലാഹലങ്ങളാണ്. പാരഡി ഗാനങ്ങളും . കവലപ്രസംഗങ്ങളും തെരുവുനാടകങ്ങളും പുതുപ്പള്ളിയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നു. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ പൊരിഞ്ഞ പോരാട്ടമാണ്. അവസാന മണിക്കൂറുകളിലെ അടിയൊഴുക്കിലാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ. ആദ്യറൗണ്ടിൽ അല്പം പിന്നിൽ പോയ എൽഡിഎഫ് ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ ഒപ്പത്തിനൊപ്പം എത്തി. സഹതാപത്തിൽ നിന്ന് വികസനത്തിലേക്ക് മണ്ഡലത്തിന്റെ ആകെ ശ്രദ്ധ മാറ്റുവാൻ എൽഡിഎഫിനു കഴിഞ്ഞു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്ഥാനാർത്ഥിയുടെ മികവിനെക്കാൾ സഹതാപത്തിൽ ആണ് അവർക്ക് പ്രതീക്ഷ. ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയും ബിജെപിയും തമ്മിലാണ് മൂന്നാം സ്ഥാനത്തിനുള്ള മത്സരം. ഒരുവേള ആം ആദ്മി പാർട്ടി ബിജെപിയെ പിന്തള്ളിയാലും അത്ഭുതപ്പെടാനില്ല

Facebook Comments Box

By admin

Related Post