Tue. Apr 30th, 2024

പു​തു​പ്പ​ള്ളി ക​ലാ​ശ​ക്കൊ​ട്ട് നാ​ളെ പാ​മ്പാ​ടി​യി​ല്‍

By admin Sep 2, 2023 #news
Keralanewz.com

കോ​ട്ട​യം: കൊ​ടും ചൂ​ടി​ൽ തു​ട​ങ്ങി​യ വീ​റും വാ​ശി​യു​മേ​റി​യ പു​തു​പ്പ​ള്ളി പോ​രാ​ട്ടം മ​ഴ​യി​ല്‍ ക​ലാ​ശ​ക്കൊ​ട്ടി​ലേ​ക്ക്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാ​ളെ തി​ര​ശീ​ല വീ​ഴും. പി​ന്നെ നി​ശ​ബ്ദ പ്ര​ചാ​ര​ണം ഒ​രു ദി​വ​സം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്.ക​ലാ​ശ​ക്കൊ​ട്ട് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും വാ​ഹ​ന​ങ്ങ​ളും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ത​ല്‍ പാ​മ്പാ​ടി ടൗ​ണി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഗ​മി​ക്കും. ലോ​ക്ക​ല്‍ ത​ല​ങ്ങ​ളി​ല്‍ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം പ​തി​ച്ച പ്ല​ക്കാ​ര്‍​ഡു​ക​ളും വ​ര്‍​ണ ബ​ലൂ​ണു​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ഒ​ത്തു​കൂ​ടു​മ്പോ​ള്‍ പാ​മ്പാ​ടി പ്ര​ക​മ്പ​നം കൊ​ള്ളും.ക​ലാ​ശ​ക്കൊ​ട്ട് ആ​വേ​ശ​ത്തി​ലാ​ക്കു​ന്നു​ള്ള ശ്ര​മ​ത്തി​ലാ​ണു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും.പാ​മ്പാ​ടി ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ ആ​ലാം​പ​ള്ളി വ​രെ സ്ഥ​ല​മാ​ണ് യു​ഡി​എ​ഫി​ന് ക​ലാ​ശ​ക്കൊ​ട്ടി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ക്ക് റാ​ലി​യും വാ​ഹ​ന​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും യു​ഡി​എ​ഫ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. സ​മാ​പ​ന യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്നു പ്ര​സം​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യും.തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ.​സി. ജോ​സ​ഫ്, ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലാ​ശ​ക്കൊ​ട്ട്.പാ​മ്പാ​ടി ബ​സ്റ്റാ​ന്‍​ഡ് മു​ത​ല്‍ കാ​ള​ച​ന്ത വ​രെ​യാ​ണ് എ​ല്‍​ഡി​എ​ഫി​നു ക​ലാ​ശ​ക്കൊ​ട്ടി​നാ​യി അ​നു​വ​ദി​ച്ചു ന​ല്‍​കി​യി​ര​ക്കു​ന്ന​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ് ക​ലാ​ശ​ക്കൊ​ട്ടി​നാ​യി എ​ത്തും.വാ​ദ്യ​മേ​ള​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും സ​മാ​പ​ന പ്ര​ചാ​ച​ര​ണ​ത്തെ കൊ​ഴു​പ്പി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ജോ​സ് കെ. ​മാ​ണി വി.​ബി. ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. വി​വി​ധ ലോ​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സ്ത്രീ​ക​ളും യു​വ​ജ​ന​ങ്ങ​ളും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​മാ​യി പാ​മ്പാ​ടി​യി​ലെ​ത്തും.പാ​മ്പാ​ടി കൂ​രോ​പ്പ​ട റോ​ഡി​ലാ​ണ് എ​ന്‍​ഡി​എ​യു​ടെ ക​ലാ​ശ​ക്കൊ​ട്ട്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ‌ കെ. ​സു​രേ​ന്ദ്ര​ന്‍ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തും. സം​സ്ഥാ​ന-​ദേ​ശീ​യ നേ​താ​ക്ക​ൾ ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ക്കും.വാ​ദ്യ​മേ​ള​ങ്ങ​ള്‍, അ​മ്മ​ന്‍​കു​ടം, മ​യി​ലാ​ട്ടം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ സ​മാ​പ​ന സ​മ്മേ​ള​നം കൊ​ഴു​പ്പി​ക്കാ​നാ​യി ബി​ജെ​പി നേ​തൃ​ത്വം ആ​സു​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post