Thu. May 9th, 2024

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

By admin Apr 27, 2024
Keralanewz.com

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിന് ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് സംസ്ഥന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങുന്ന സാഹചര്യമുണ്ടായെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു

മലപ്പുറത്ത് 72.90 % പോളിങ്. 2019-ല്‍ 75.37% ആയിരുന്നു. പൊന്നാനിയില്‍ 69.04% പേരാണ് വോട്ടുചെയ്തത്. 2019- 74.98% ആയിരുന്നു പോളിങ്. കോണ്‍ഗ്രസ് കേന്ദ്രങ്ങില്‍ യുഡിഎഫ് വോട്ട് കുറഞ്ഞുവെന്നാണ് മുസ്ലിം ലീഗ് സംശയിയ്ക്കുന്നത്.

സമസ്തയുമായുള്ള തര്‍ക്കവും വിനയായെന്നു കരുതുന്നു. പോളിങ് കുറഞ്ഞതില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ മറുപടി പറയണമെന്ന് പിഎംഎ സലാം പറഞ്ഞു. പലരും വോട്ട് ചെയ്യാതെ മടങ്ങുന്ന സാഹചര്യമുണ്ടായെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്നാല്‍ എസ്ഡിപിഐ വോട്ട് രക്ഷയാകുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. 2021 ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 46758 വോട്ടും 2019 ല്‍ പൊന്നാനിയില്‍ 18124 വോട്ടും എസ്ഡിപിഐയ്ക്കുണ്ടായിരുന്നു.

Facebook Comments Box

By admin

Related Post