Thu. May 9th, 2024

ആലപ്പുഴയില്‍ എൻഡിഎയ്ക്ക്യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’; ശോഭ സുരേന്ദ്രൻ

By admin Apr 27, 2024
Keralanewz.com

ആലപ്പുഴയില്‍ എൻ ഡി എയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. തീരദേശങ്ങളില്‍ ബിജെപിക്കനുകൂല തരംഗമുണ്ടായി എന്ന് വേണം LDF സ്ഥാനാർത്ഥിയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാൻ.

തീരദേശത്തെ തൻ്റെ വാക്കുകള്‍ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഇ പി ജയരാജൻ ജാവേദ്കറുമായി ചർച്ച നടത്തിയത്???. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുല്‍ഗാന്ധിക്ക് വേണ്ടിയല്ലല്ലോ. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീല്‍ ആണെന്ന KC വേണുഗോപാലിന്റെ ആരോപണത്തിന് ശോഭ മറുപടി നല്‍കി.

കോണ്‍ഗ്രസിന്റെ അതി പ്രഗല്‍ഭന്മാരുടെ പത്തില്‍ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാല്‍ അവിടെ വന്നിരിക്കുന്നത്. ബിജെപിയെ പാഠം പഠിപ്പിക്കേണ്ട വലിയ ആളായി KC വേണുഗോപാലിനെ കാണുന്നില്ല. കോണ്‍ഗ്രസിന്റെ അതി പ്രഗല്‍ഭന്മാരുടെ പത്തില്‍ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാല്‍ അവിടെ വന്നിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post