Kerala News

കണ്ണൂരിലെ സ്കൂളില്‍ മുഖംമൂടി ആക്രമണം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Keralanewz.com

കണ്ണൂര്‍: കണ്ണൂരില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്‍്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ, പറമ്ബുക്കാവ് കോളനിയിലെ റിജില്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സ്കൂളില്‍ എത്തിയപ്പോഴാണ് സംഭവം. മതില്‍ ചാടിക്കടന്ന് വന്ന മുഖം മൂടിയിട്ട നാലംഗ സംഘം സൂര്യകൃഷ്ണയെ വിദ്യാര്‍ത്ഥികളില്ലാത്ത ക്ലാസ് റൂമില്‍ എത്തിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട് സ്ഥലത്തെത്തിയ റിജിലിനെയും സംഘം കൈയ്യേറ്റം ചെയ്തു.

അക്രമിസംഘം രാവിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടും സ്കൂള്‍ അധികൃതര്‍ സംഭവം കുട്ടികളുടെ വീട്ടില്‍ അറിയിച്ചതും അവരെ ആശുപത്രിയില്‍ കൊണ്ടു പോയതും ഉച്ചയോടെയാണ് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ രക്ഷിതാക്കളെ വിളിച്ചിരുന്നെന്നും വലിയ പരിക്ക് കാണാത്തത് കൊണ്ട് രാവിലെ ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്നും കുട്ടികള്‍ വേദനയുണ്ടെന്ന് പറഞ്ഞ ഉടനെ കൊണ്ടുപോയെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം

Facebook Comments Box