Kerala News

ഉല്‍സവസ്ഥലത്ത് രാത്രിയില്‍ സ്ത്രീകളുടെ പൊരിഞ്ഞ അടി, പുരുഷന്മാര്‍ മൂക്കത്ത് വിരല്‍ വച്ചു, സംഭവം കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍

Keralanewz.com

കൊല്ലം: ആണുങ്ങള്‍ ഉല്‍സവപ്പറമ്ബുകളില്‍ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്ബുകളിലാണ്.

ചില സ്ഥലങ്ങളില്‍ കൊലപാതങ്ങള്‍ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്ബില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായിരിക്കും. ഈ പ്രശ്നക്കാരെ പൊക്കാന്‍ അവര്‍ റോന്ത് ചുറ്റുന്നതും പതിവാണ്. ഇതിനിടെ ചിലപ്പോള്‍ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടാറുമുണ്ട്.

കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചു. ബന്ധുക്കളായ യുവതികളാണ് ഉല്‍സവത്തിന്‍്റെ സമാപന ദിവസം രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്.
ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങള്‍ക്ക് മുന്‍പു രണ്ട് കുട്ടികളെ ഉപേക്ഷിച്ചു പോയി. ഈ കുട്ടികള്‍ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
ഉല്‍സവം ആഘോഷിക്കാന്‍ അമ്ബലപ്പറമ്ബിലെത്തിയ കുട്ടികളെ യുവതികൂട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതാണ് അങ്കത്തിന് കാരണമായത്.

കുട്ടികളെ വിട്ട് കൊടുക്കാന്‍ സഹോദരന്‍്റെ ഭാര്യയും ബന്ധുക്കളും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഗാനമേളക്കിടയില്‍ തല്ലുണ്ടായത്‌. തടസംപിടിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു പോയി. അടി പേടിച്ച്‌ കലാപരിപാടികാണാനെത്തിയ സ്ത്രീകള്‍ കൂട്ടമായി തിരിച്ചു പോയി. അടി കണ്ട് നാണം തോന്നിയആണുങ്ങള്‍ സഹായത്തിന് കമ്മിറ്റിക്കാരെ വിളിച്ചു. സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും പരാതിയില്ലാത്തതിനാല്‍ കേസ്സെടുത്തില്ല

Facebook Comments Box