National NewsPolitics

സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര; തമിഴ് നടന്‍ വിജയിയുടെ പാര്‍ട്ടി പതാകക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

Keralanewz.com

തമിഴ് നടന്‍ വിജയിയുടെ പാര്‍ട്ടി പതാകയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്രയെന്നാണ് പതാകയെകുറിച്ചുള്ള സോഷ്യല്‍ മീഡിയകളിലെ വിമര്‍ശനം.
വിജയിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക ഔദ്യോഗികമായി പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രോളന്മാര്‍ ഇത് ആഘോഷിച്ചത്. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ചതാണ് പുതിയ പതാക എന്നാണ് വിമര്‍ശനം.

ചുവപ്പും മഞ്ഞയും ഇടകലര്‍ന്നനിറമാണ് പതാകയ്ക്ക് നല്‍കിയിരിക്കുന്നത്. സ്‌പെയിനിന്റെ പതാകയും ഇങ്ങനെയാണ്. കൂടാതെ നടുക്ക് കൊമ്ബുകുലുക്കുന്ന രണ്ട് ആനകളെയും കൊടുത്തിട്ടുണ്ട്. ഇതി്‌ന കേരള സര്‍ക്കാരിന്റെ മുദ്രയോട് സാമ്യമുണ്ട്. പുതിയ പതാക ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് പതാക ഉയര്‍ത്തിയത്.

Facebook Comments Box