Kerala News

മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

Keralanewz.com

നെടുങ്കണ്ടം(ഇടുക്കി) : തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍  ഔട്ട്‌ലെറ്റില്‍  മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. മദ്യം വാങ്ങി ഔട്ട് ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു. 


മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് യുവതിയെ ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ  പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി.അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര്‍ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. 


യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു

Facebook Comments Box