Kerala News

ലോറി ഇടിച്ച് വഴിയില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു, പോകുന്നവഴി സ്വര്‍ണമാല ഊരിയെടുത്തു; ‘രക്ഷാപ്രവര്‍ത്തകന്‍’ അറസ്റ്റില്‍

Keralanewz.com

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. നടന്നുപോകുമ്പോള്‍ ലോറി ഇടിച്ച സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല മോഷ്ടിച്ചത്. അമ്പാട്ടുകാവ് സ്വദേശി അനില്‍കുമാര്‍ (46) ആണു പിടിയിലായത്.

മാര്‍ച്ച് 30ന് ഉച്ചയ്ക്കു ദേശീയപാതയിലെ അമ്പാട്ടുകാവില്‍ ആണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശി തുളസി (65) ആണു മരിച്ചത്. കാറില്‍ കയറ്റിയാണ് അനില്‍കുമാര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് മാല കാണാനില്ലെന്നു ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലേക്ക് പോകുന്നവഴി മാല ഊരിയെടുത്തതായി അനില്‍കുമാര്‍ പൊലീസിനോടു സമ്മതിച്ചു.സ്ത്രീയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവര്‍ അഭിരാമും (22) അറസ്റ്റിലായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Facebook Comments Box