Sun. Apr 28th, 2024

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ, രോഗ വ്യാപനം കൂടാമെന്ന് മുന്നയിപ്പ്

By admin Jul 4, 2021 #news
Keralanewz.com

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം, കൊവിഡ് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു.

മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി രണ്ട് ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

അതിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചയുണ്ടായോ എന്നറിയാൻ ജൂൺ 16-നുമുമ്പുള്ള മുഴുവൻ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയിൽ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ മാർഗനിർദേശങ്ങളനുസരിച്ചാകും പുനഃപരിശോധനയും കോവിഡ് മരണമെന്ന പ്രഖ്യാപനവും എന്നനയത്തിൽ മാറ്റമില്ല. പരാതിയുള്ളവയിൽമാത്രം പരിശോധന നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നത്. എന്നാൽ, പട്ടിക മുഴുവൻ പരിശോധിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ പട്ടിക പൂർണമായും പുനഃപരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ പ്രത്യേക നിർദേശം നൽകുകയായിരുന്നു.

2020 ജനുവരി 30-നാണ് സംസ്ഥാനത്ത് കോവിഡ് രോഗം ആദ്യമായി റിപ്പോർട്ടുചെയ്യുന്നത്. ആദ്യമരണമുണ്ടായത് മാർച്ച് 28-നും. 2021 ജൂൺ 15 വരെ 11,342 മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവയ്ക്കൊപ്പം സാങ്കേതികപ്പിഴവുകൾ കാരണം മരണങ്ങൾ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.കോവിഡ് പോസിറ്റീവായ ആൾ മറ്റേതെങ്കിലും കാരണത്താലാണ് മരിക്കുന്നതെങ്കിൽ മരണകാരണം കോവിഡായി കണക്കാക്കാനാവില്ലെന്ന മാർഗനിർദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

പേരുവിവരം പ്രസിദ്ധീകരിച്ചുതുടങ്ങി

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. ശനിയാഴ്ചമുതൽ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കാനാരംഭിച്ചത്.
ജില്ല, മരിച്ചയാളുടെ പേര്, സ്ഥലം, പ്രായം, പുരുഷനോ സ്ത്രീയോ, മരിച്ച തീയതി എന്നിവയാണ് പട്ടികയിലുള്ളത്. മരിച്ചയാളുടെ പേരും സ്ഥലവുമാണ് പുതുതായി ഉൾപ്പെടുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ തങ്ങളുടെ ഉറ്റവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ മാർഗമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമായി.

കോവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ചർച്ചചെയ്യാൻ യോഗം വിളിക്കണമെന്ന് കേരളം കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
അതിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചയുണ്ടായോ എന്നറിയാൻ ജൂൺ 16-നുമുമ്പുള്ള മുഴുവൻ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയിൽ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി

Facebook Comments Box

By admin

Related Post