Tue. Apr 30th, 2024

എരുമയെ കെട്ടിയ മരം വെട്ടണം ; പള്ളിക്കത്തോട് പഞ്ചായത്തിൻ്റെ വിചിത്ര ഉത്തരവ്

By admin Jul 5, 2021 #news
Keralanewz.com

പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്ത് നൽകിയ വിചിത്ര ഉത്തരവ് കണ്ടവർ ഞെട്ടി; ആ പാവം എരുമ എന്തുപിഴച്ചു? എരുമയെ കെട്ടിയ മരം മുറിക്കണമെന്നാണ് ഉടമയ്ക്ക് നൽകിയ ഉത്തരവ്. പക്ഷേ, തനിക്ക് എരുമയും അങ്ങനെയൊരു മരവും ഇല്ലെന്ന് സ്ഥലം ഉടമയും. അങ്ങനെ ‘ഇല്ലാത്ത എരുമയേയും മരത്തേയും’ സർക്കാർ ഉത്തരവിലേക്ക് വലിച്ചിഴച്ചെന്തിനാണെന്നാണിപ്പോൾ നാട്ടുകാരുടെ സംശയം.

എരുമയെ കെട്ടിയിരിക്കുന്ന മരം മുറിച്ചുമാറ്റാൻ ആനിക്കാട് അരുവിക്കുഴിയിലെ വീട്ടമ്മയായ പെരുംകുളത്ത് വിശാലാക്ഷിക്കാണ് നോട്ടീസ് നൽകിയത്. വീട്ടമ്മയും വിട്ടുകൊടുത്തില്ല; തനിക്ക് എരുമയുമില്ല,  അങ്ങനെ ഒരു മരവുമില്ലെന്നും കാണിച്ച് നഷ്ടപരിഹാരമാവശ്യപ്പെട്ട് തിരികെ പരാതി നൽകിയിരിക്കുകയാണ്.പ്രദേശവാസിയായ ഒരാൾ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ അങ്ങനെ മരം തന്റെ പുരയിടത്തിലില്ലെന്നാണ് വിശാലാക്ഷി അറിയിച്ചത്.ആരെങ്കിലും അപകടകരമായ മരത്തെക്കുറിച്ച് പരാതിപ്പെട്ടാൽമരം മുറിക്കേണ്ട സ്ഥലത്തിന്റെ ബ്ലോക്ക് നമ്പർ, സർവ്വേ നമ്പർ എന്നിവയാണ് ഉത്തരവിൽ വ്യക്തമാക്കേണ്ടത്. ഇവിടെ ഈ സ്ഥാനത്ത് എരുമയെ കെട്ടിയിരിക്കുന്ന മരം എന്നാണ് എഴുതിയിരിക്കുന്നത്. പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറാണ് സെക്രട്ടറിയുടെ ഉത്തരവ് എത്തിച്ചു നൽകിയത്. യാത്ര വിവരണം വാഹനത്തിന്റെ ലോഗു ബൂക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


മരം നിൽക്കുന്ന സ്ഥലം സംബന്ധിച്ച് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ട് വ്യക്തവരുത്താതെ ആവേശം കാണിച്ചതാണ് പൊല്ലാപ്പായത്. തന്നയുമല്ല മരം മുറിച്ച് നീക്കാൻ ഉത്തരവിടാൻ സെക്രട്ടറിക്ക് അധികാരവുമില്ല. ആവശ്യമെങ്കിൽ മരച്ചിലകൾ മുറിച്ചു നീക്കാൻ മാത്രം ഉത്തരവ് ഇറക്കാനാണ് അധിക്കാരം. മരം മുറിച്ചു നീക്കാനുള്ള ഉത്തരവ് ഇറക്കേണ്ടത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്.താൻ അവധിയിലായിരുന്ന ദിവസം അസിസ്റ്റന്റ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സെക്രട്ടറി സോണിയ പി.മാത്യു പറഞ്ഞു. ഓഫീസ് കോപ്പിയിൽ മരത്തിന്റെ സ്ഥാനം രേഖപ്പെടുത്താത്ത നിലയിലാണ്. സെക്രട്ടറി ഉള്ള ദിവസം ഉത്തരവ് കൈമാറിയതായാണ് വാഹനത്തിന്റെ ലോഗു ബുക്കിൽ നിന്നും മനസിലാകുന്നത്. സെക്രട്ടറി അവധിയായിരുന്ന മുൻ ദിവസത്തെ തീയതി രേഖപ്പടുത്തി അസിസ്റ്റ്ന്റ് സെക്രട്ടറി ഡ്രൈവർ കൈവശം ഉത്തരവ് കൊടുത്തയച്ചതായാണ് പരാതിക്കാരി പറഞ്ഞു

Facebook Comments Box

By admin

Related Post