Kerala News

പങ്ങട ഗവൺമെൻറ് എൽ.പി സ്കൂളിന് സ്കൂൾ വാൻ വാങ്ങാൻ തോമസ് ചാഴികാടൻ എം.പി 12 ലക്ഷം രൂപ എം.പി ഫണ്ട് അനുവദിച്ചു

Keralanewz.com

കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 16 -)൦ വാർഡിൽ പ്രവർത്തിക്കുന്ന പങ്ങട ഗവൺമെൻറ് എൽ.പി സ്കൂളിന് സ്കൂൾ വാൻ വാങ്ങാൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

250 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് സ്കൂൾ വാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കൂരോപ്പട മണ്ഡലം പ്രസിഡന്റ് ജെയിംസ് അടക്കാമുണ്ടക്കൽ, വർക്കിം പ്രസിഡന്റ് ഫിലിപ്പ് തകിടിയൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത കുമരി എന്നിവർ എംപിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

Facebook Comments Box