Tue. Apr 30th, 2024

പോര്‍ഷെ കാറിന്റെ പൂജ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തി മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

By admin Sep 29, 2021 #news
Keralanewz.com

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ ഗായികയായും നടിയായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ ദാസ്. കഴിഞ്ഞ ദിവസം താന്‍ പുതിയ പോര്‍ഷെ കാര്‍ സ്വന്തമാക്കിയ സന്തോഷം താരം അറിയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു

എന്നാല്‍ ഇപ്പോഴിതാ കാറിന്റെ പൂജ നടത്തിയ ശേഷം മംമ്ത മോഹന്‍ദാസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ എത്തിയാണ് താരം പൂജ നടത്തിയത്

നേരത്തെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള പോര്‍ഷെ കരേര കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നുമാണ് മംമ്ത വാങ്ങിയത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില

വാഹനപ്രിയ ആയ മംമ്ത ഇതിനു മുന്‍പും തന്റെ വാഹന പ്രേമം സാമൂഹ്യ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കില്‍ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വര്‍ഷം ഏപ്രിലില്‍ പങ്കുവച്ചിരുന്നു. ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു.

ഒരു കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂര്‍ ദിവസങ്ങള്‍ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പം കുറിച്ചിരുന്നു

Facebook Comments Box

By admin

Related Post