ജൂഡ് ആന്റണിയുടെ സിനിമാ സെറ്റിലെ മേക്കപ്മാനെ ആക്രമിച്ച ധനുഷ് ഡാർവിനെ (27) അറസ്റ്റ് ചെയതു
കുലശേഖരമംഗലം. ജൂഡ് ആന്റണിയുടെ സിനിമാ സെറ്റിലെ മേക്കപ്മാനെ ആക്രമിച്ച ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസിൽ ധനുഷ് ഡാർവിനെ (27) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയതു. കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള ഷൂട്ടിംഗ് സെറ്റിനു മുന്നിലായിരുന്നു സംഭവം. സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ മിഥുൻജിത്ത് ജോലി കഴിഞ്ഞു വരുമ്പോഴാണ് ധനുഷ് ഡാർവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ്, തലയോലപ്പറമ്പ് എസ്.എച്ച്.ഓ. കെ.എസ് ജയൻ, എസ്.ഐ. മാരായ ദീപു ടി.ആർ,സിവി, സി.സി.പി.ഒമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
Facebook Comments Box