ചെറുതോണി: കേരളാ വിദ്യാർഥി കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് ചെറുതോണിയിൽ വച്ച് നടന്നു . കേരള വിദ്യാർത്ഥി കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് കെവിൻ ജോർജ് അറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.സി (എം) സംസ്ഥാന പ്രസിഡണ്ട് . ടോബി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയം വിദ്യാർഥികൾ സർവോപരി ഉന്നമനത്തിന് ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി വിശദമായി ചർച്ച നടത്തുകയും, അവരുടെ ആശങ്കകൾ സർക്കാരിനെ അറിയിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും എന്ന് പ്രതിനിധികൾ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന സർഗ്ഗവേദി കൺവീനർ അഖിൽ ജോർജ് , ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിമാരായ ആകാശ് മാത്യു ഇടത്തിപറമ്പിൽ , അജിത്ത് സിബിച്ചൻ വാലുമ്മൽ , ട്രഷറർ അബിൻ , ആസ്ഥിൽ , ജയ്സ് , ജോൺസ് ബെന്നി പാമ്പക്കൽ എന്നിവർ പ്രസംഗിച്ചു . അമ്പതിലധികം വിദ്യാർഥികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു