വിജയശതമാനത്തിൽ അഭിനന്ദിച്ച് ജോസ് കെ മാണി

Spread the love
       
 
  
    

കോട്ടയം: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി മാറിയ  പാലായിലെ വിദ്യാർത്ഥികളെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അഭിനന്ദിച്ചു. 99. I7% എന്ന റെക്കോർഡ്‌ പാലാക്ക്  നേടാൻ കഴിഞ്ഞത് കുട്ടികളുടെയും അധ്യാപകരുടെയും  കഠിനാധ്വാനവും രക്ഷിതാക്കളുടെ ആത്മവിശ്വാസവും കൊണ്ടാണെന്ന് ജോസ് കെ മാണി പറഞ്ഞു.   കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇങ്ങനെയൊരു നേട്ടം പാലാ കരസ്ഥമാക്കുന്നത് തികച്ചും സന്തോഷം നൽകുന്ന ഒരനുഭവമാണ്. പാലായിലെ മിടുക്കൻമാർക്കും മിടുക്കികൾക്കും  ഹ്യദയം നിറഞ്ഞ ആശംസകൾ. കോ വിഡ് കാലത്ത് അവരെ ഇതിന് പ്രാപ്തരാക്കിയ  അധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്നേഹാശംസകൾ അറിയിച്ചു

Facebook Comments Box

Spread the love