Tue. Apr 23rd, 2024

സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

By admin Jul 14, 2021
Keralanewz.com

തിരുവനന്തപുരം: നഗരസഭയിലെആനയറഭാഗത്ത്മൂന്ന്കിലോമീറ്റര്‍ചുറ്റളവില്‍സികവൈറസ്ക്ലസ്റ്റര്‍കണ്ടെത്തിയതായിആരോഗ്യമന്ത്രിവീണാജോര്‍ജ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ഊര്‍ജിതപ്പെടുത്തും

ആനയറ കിംസ് ആശുപത്രിയ്ക്ക് ചുറ്റളവിലെ 9 ഓളം നഗരസഭാ വാര്‍ഡുകളാണ് സിക ബാധിത പ്രദേശങ്ങളായികണ്ടെത്തിയത്. അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊതുക് നിര്‍മാര്‍ജനത്തിന് ശക്തമായനടപടികള്‍ സ്വീകരിക്കും.

ഡിഎംഒ ഓഫിസില്‍ സിക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ചനടത്തി. സിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന്ഡിഎംഒ ഡോ. കെ എസ് ഷിനു പറഞ്ഞു. സിക സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെനേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍പങ്കെടുത്തു.

സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘംകേരളത്തില്‍ തുടരും. പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെസഹകരണം ജില്ല ആരോഗ്യ വിഭാഗം അഭ്യര്‍ത്ഥിച്ചു.

സിക വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിക്കുന്നത് തടയുകയും വൈറസ്ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് വഴി രോഗം ഒരു പരിധിവരെ ഒഴിവാക്കാം.

Zika Virus

എന്താണ് സിക വൈറസ്?

സിക ഒരു പുതിയ വൈറസല്ല. 1947 ൽ ഉഗാണ്ടയിൽ ആദ്യമായി കുരങ്ങുകളിൽ സിക വൈറസ്കണ്ടെത്തിയിരുന്നു. പിന്നീട് 1952ൽ ഉഗാണ്ടയിൽ തന്നെ മനുഷ്യരിൽ കണ്ടെത്തി. ഈ വൈറസ് സാധാരണയായിപകർത്തുന്നത് കൊതുകുകളാണ്. എല്ലാ കൊതുകുകളും സിക വൈറസ് പകർത്തുന്നില്ല. മാത്രമല്ല രോഗം ബാധിച്ചകൊതുകു വഴി എല്ലാവർക്കും വൈറസ് ബാധിക്കണമെന്നുമില്ല. സിക വൈറസ് വരാനുള്ള സാധ്യത ഏറ്റവുംകൂടുതൽ സിക വൈറസ് വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവർക്കോ ആണ്.

സികയുടെ സാധാരണ ലക്ഷണങ്ങൾ പനി, തലവേദന, സന്ധി വേദന, പേശിവേദന, കണ്ണുകൾക്കുണ്ടാകുന്നചുവപ്പ് നിറം എന്നിവയാണ്. സികയുടെ ഈ ലക്ഷണങ്ങൾ രോഗബാധിതരായി മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക്ശേഷം മാത്രമേ കാണിച്ച് തുടങ്ങുകയുള്ളൂ.

Facebook Comments Box

By admin

Related Post