പിണങ്ങി കഴിഞ്ഞ ഭാര്യയെയും ഡ്രൈവറെയും ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ എം.വി. വർഗീസ് മകൻ സാജു വർഗീസ് (49) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും മാറി താമസിക്കുകയായിരുന്നു. ഭാര്യ കോടതിയിൽ നിന്നും ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു
താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടു പോകാൻ എത്തിയ ഭാര്യയുമായി സാജു വർഗീസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് അവരെയും പിക്കപ്പ് വാന്‍ ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Facebook Comments Box