Kerala News

അംഗൻവാടി മന്ദിരം ഉദ്ഘാടനം ചെയ്തു

Keralanewz.com

കൂടല്ലൂർ :
കിടങ്ങൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ എം പി സ് ഫണ്ട് 15.29 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച 172- നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു. തോമസ് ചാഴികാടൻ എം പി അധ്യക്ഷതവഹിച്ച യോഗത്തിൽ. വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ സ്വാഗതം ആശംസിച്ചു

അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണവും പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു ആമുഖ പ്രസംഗവും നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫസർ മേഴ്സി ജോൺ മൂലക്കാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനൽ കുമാർ, പഞ്ചായത്ത് മെമ്പർമാരായ സിബി സിബി, ലൈസമ്മ ജോർജ്, മിനി ജെറോം, എ.എൽ. എം. സി.അംഗങ്ങളായ പ്രദീപ് വലിയപറമ്പിൽ, കെ എം ജോസഫ്, പി കെ രാജു , പി ആർ രാജു, ഐ സി ഡി സ് ഓഫീസർ ജോവൻ സി, അംഗൻവാടി വർക്കർ മാരായ സിന്ധു വി, വത്സമ്മ പെരുമാൾ എന്നിവർ പ്രസംഗിച്ചു

Facebook Comments Box