Thu. May 2nd, 2024

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, പണവും തട്ടി: യുവതി ഗര്‍ഭിണിയായതോടെ മുങ്ങിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പിടിയില്‍

By admin Apr 16, 2022 #news
Keralanewz.com

കാക്കനാട്: ഹോട്ടലില്‍ ജോലിക്കു വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന 43കാരനായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍.

തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാള്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലിക്കായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയാണ് പീഡനത്തിനിരയായത്.

ഹോട്ടലിലെ അടുക്കള ജോലി വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്കു മുന്‍പാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കല്‍ ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കി. യുവതിയെ പാട്ടിലാക്കിയ ഇയാള്‍ ഇവിടെവെച്ച്‌ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരമറിഞ്ഞ ഷെഫീഖ്, ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ വിവാഹത്തിനുവേണ്ടി മാതാവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും പ്രതി പലപ്പോഴായി കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. കോയമ്ബത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന ഷെഫീഖിനെ തൃക്കാക്കര സിഐ ആര്‍. ഷാബു, എസ്‌ഐ.മാരായ എന്‍.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എഎസ്‌ഐ ഗിരീഷ്‌കുമാര്‍, സി.പി.ഒ. ജാബിര്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം അവിടെപ്പോയി അറസ്റ്റ് ചെയ്യുകയായിരുന്നു

Facebook Comments Box

By admin

Related Post