National News

തമിഴ്നാട്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ മദ്യശാലകള്‍ തുറന്നു; തേങ്ങയുടച്ചും പടക്കം പൊട്ടിച്ചും ആഘോഷമാക്കി കുടിയന്മാര്‍, മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യമില്ല

Keralanewz.com

കോയമ്ബത്തൂര്‍: കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ ജില്ലകളില്‍ ഇളവുകള്‍ വന്നതോടെ മറ്റ് സ്ഥാപനങ്ങള്‍ക്കൊപ്പം മദ്യശാലകളും തമിഴ്നാട്ടില്‍ തുറന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ മാത്രമേ വില്‍പന അനുവദിക്കുന്നുളളു. മാത്രമല്ല മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ച്‌ വരുന്നവര്‍ക്കേ മദ്യം നല്‍കൂ.

മദ്യശാലകള്‍ തുറന്ന സന്തോഷത്തില്‍ കോയമ്ബത്തൂര്‍ നഗരത്തിലുള്‍പ്പടെ പലയിടത്തും മദ്യപാനികള്‍ വില്‍പനശാലകള്‍ക്ക് മുന്നില്‍ തേങ്ങയുടച്ചും പടക്കങ്ങള്‍ പൊട്ടിച്ചും സംഗതി ആഘോഷമാക്കി. രണ്ട് മാസത്തിന് ശേഷമാണ് മദ്യഷോപ്പുകള്‍ തുറക്കുന്നത്. എന്നാല്‍ ഡിഎംകെ സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ മുന്‍പ് തമിഴ്നാട് ബിജെപിയും എഐഡിഎംകെയും പ്രതിഷേധിച്ചിരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ തുറന്നതിനെ ഡിഎംകെ വിമര്‍ശിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ഈ പാര്‍ട്ടികള്‍ വിമര്‍ശനം നടത്തിയത്. എന്നാല്‍ കൃത്യമായ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. 3867 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Facebook Comments Box