Kerala News

ഇളങ്ങുളം പുത്തൻകുളം ചന്ദ്രൻ നായർക്കും കുടുംബത്തിനും ഇന്ന് ആഘോഷരാവ്

Keralanewz.com

ഇളങ്ങുളം: ജീവിതയാത്രയിൽ നടക്കാതെ പോയ വീടെന്ന സ്വപ്നം യാഥാർഥ്യമായതിൽ ചന്ദ്രൻ നായർക്ക് സന്തോഷിക്കാനേറെ
അതും തൊഴിലാളി ദിനത്തിൽ വർഷങ്ങൾ തൊഴിൽ ചെയ്തിട്ടും അടച്ചുറപ്പുള്ള ഒരു വീട് കെട്ടിയുയർത്തുവാൻ കഴിയാതെ പരിമിത സൗകര്യത്തിൽ കഴിഞ്ഞ ചന്ദ്രൻ നായർക്കും കുടുംബത്തിനും തൻ്റെ പ്രിയ നേതാവ് കെ.എം.മാണിയുടെ അനുയായി വട്ടയ്ക്കാട്ട് തോമസ്കുട്ടി അദ്ദേഹത്തിൻ്റെ പേരിൽ കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ജോസ്.കെ.മാണി എം.പി സമ്മാനിച്ചപ്പോൾ ചന്ദ്രൻ നായർക്കും നാലംഗ കുടുംബത്തിനും സന്തോഷം അടക്കാനായില്ല

13 ലക്ഷം മുടക്കി എല്ലാ നവീന സൗകര്യങ്ങളോടും കൂടിയുള്ള വീടാണ് മുൻ പഞ്ചായത്ത് അംഗം കൂടിയായ തോമസ്കുട്ടി ചന്ദ്രൻ നായർക്ക് മെയ്ദിന സമ്മാനമായി നൽകിയത്.ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരും എത്തി ഗൃഹപ്രവേശം ആഘോഷമാക്കുകയും ചെയ്തു പുതിയ വീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യ സൗദാമിനി വിളമ്പിയ ചൂടുപാലിന് മധുരമേറെ ഒരു നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സഹായിക്കാനായതിൽ തോമസ്കുട്ടിയും കുടുംബവും ആഹ്ലാദ നിറവിലും

Facebook Comments Box