Sun. May 5th, 2024

മലയാളി നഴ്‌സ്‌ ഒമാനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

By admin May 2, 2022
Keralanewz.com

മസ്‌ക്കറ്റ് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു.​ആലപ്പുഴ ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകള്‍ ഷീബ മേരി തോമസ്സാണ് (33) മരണമടഞ്ഞത്.

അല്‍വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായയിരുന്നു സംഭവം. അവധി ആഘോഷിക്കാനായി ദുബൈയില്‍ നിന്ന് സലാലയിലേക്ക് വരുമ്ബോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കിലോമീറ്റര്‍ അകലെ വച്ച്‌​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ നിസ്​വ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Facebook Comments Box

By admin

Related Post