Fri. Apr 26th, 2024

കേഡർ രീതിയിൽ കേരള കോൺഗ്രസ് (എം) സമ്മേളനം പൊൻകുന്നത്ത്

By admin May 11, 2022 #news
Keralanewz.com

പൊൻകുന്നം: സിപിഎമ്മിന് സമാനമായ കേഡർ രീതിയിൽ കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്നു വേദിയിൽ മുൻ നിരയിൽ നിശ്ചയിച്ച നേതാക്കൾ മാത്രം പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രവുമായി സമ്മേളനം നടന്നു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ നിന്ന് 145 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി വളരെ ചിട്ടയോടെയാണ് പൊൻകുന്നത്ത് പ്രതിനിധി സമ്മേളനം നടന്നത്

സാധാരണ കേരള കോൺഗ്രസ് സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി പ്രവർത്തകർ ദിവസംങ്ങൾക്കുമുൻപ് ടൗൺ അലങ്കരിച്ചും സമ്മേളന ദിവസം രാജേന്ദ്ര മൈതാനത്ത് പതാകയുയർത്തി ആവേശകരമായ മുദ്രാവാക്യത്തോടെ പതാകയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്

തുടർന്ന് സമ്മേളന നഗരിയിൽ കെഎം മാണിയുടെയും കെ നാരായണക്കുറുപ്പിന്റെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത് വേദിയുടെ അലങ്കാരത്തിലും വ്യത്യസ്തത പുലർത്തിയിരുന്നു സമ്മേളനത്തിന് അവസാനം വരെയും അംഗങ്ങളെ പുറത്തുവിടാൻ അനുവദിച്ചിരുന്നില്ല

പാർട്ടി ചെയർമാൻ ജോസ് കെ മാണി സമ്മേളനം ഉദ്ഘാടനം ചെയ്തു എ എം മാത്യു ആനി തോട്ടത്തിനെ നിയോജകമണ്ഡലം പ്രസിഡണ്ടായി സമ്മേളനത്തിൽ തിരഞ്ഞെടുത്തു ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, പ്രഫ ലോപ്പസ് മാത്യു, ജോർജ്ജ് വർഗ്ഗീസ് പൊട്ടൻകുളം, ജോർജ്ജുകുട്ടി അഗസ്തി, ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ്, ജെസി ഷാജൻ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post