Fri. May 3rd, 2024

കേരള കോൺഗ്രസ് (എം) പ്രവർത്തനം മാതൃകാപരം; ജോസ് കെ മാണി എം പി

By admin May 17, 2022 #news
Keralanewz.com

അകലകുന്നം:- കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കേരള രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ശക്തിയായി പാർട്ടി മാറികൊണ്ടിരിക്കുകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം അധ്യക്ഷതവഹിച്ചു. രാവിലെ മുതൽ അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികളിൽ മാത്തുക്കുട്ടി ഞായറുകുളം പതാക ഉയർത്തി, എല്ലാവരും ചേർന്ന് കെഎം മാണി സാറിന്റെ ചായചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി

തുടർന്ന് നടന്ന വിദ്യാർത്ഥി യുവജന സംഗമത്തിൽ കിൻഫ്രാ ചെയർമാൻ ശ്രീ ജോർജുകുട്ടി ആഗസ്റ്റി, അതിനുശേഷം വനിതാ സംഗമത്തിൽ ഡോക്ടർ സിന്ധു മോൾ ജേക്കബ്, ഉച്ചകഴിഞ്ഞ് നടന്ന കർഷക സംഗമത്തിൽ മുൻ പി എസ് സി മെമ്പർ പ്രൊ. ലോപ്പസ് മാത്യുവും, തൊഴിലാളി സംഗമത്തിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ സണ്ണി തെക്കേടവും വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തിൽ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണവും,ജില്ലാ ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ ഓഫീസ് ചാർജ് ജന സെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം ചാർജ് സെക്രട്ടറി ജോർജ്കുട്ടി പൂറ്റതാങ്കൾ, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ഡാൻറ്റ്സ് കൂനാനിക്കൽ, മണ്ഡലം പ്രസിഡണ്ട് സാബു കണിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അന്റോച്ഛൻ അടക്കാമുണ്ടക്കൽ അധ്യക്ഷത വഹിച്ചു

പുതിയ നിയോജകമണ്ഡലം പ്രസിഡണ്ടായി ബെന്നി വടക്കേടം തിരഞ്ഞെടുത്തു. രാവിലെ മുതൽ നടന്ന പരിപാടികൾക്ക് ജേക്കബ് തെക്കനാട്, കെ ടി ജോസഫ്, ആലി മാത്യു, ബെറ്റി റോയി, ജാൻസി ബാബു, ജേക്കബ് തോമസ് താന്നിക്കൽ, ജയ്മോൻ പുത്തൻപുരക്കൽ, മോളി തോമസ്, അഭിലാഷ് തെക്കേതിൽ, ബ്രൗൺ സണ്ണി, ജോൺ മാർക്കോസ്,ജിജോ വരിക്കമുണ്ട അനൂപ് കെ ജോൺ, അമൽ ചാ മക്കാല, ഫിലിപ്‌കുട്ടി, രാജു കുഴിവേലിൽ, മണ്ഡലം പ്രസിഡണ്ട് മാരായ ജോസ് കൊറ്റത്തിൽ, ജെയിംസ് അടയ്ക്കാമുണ്ടക്കൽ, സാജു മുപ്പാത്തി, ജെയിംസ് നെല്ലിക്കൽ, ബോബി കടുപ്പിൽ, അശോക് പാട്യലാ, ബെന്നി ഇളംകാവിൽ, തുടങ്ങിയവർ നേതൃത്വം നൽകി

Facebook Comments Box

By admin

Related Post