വിദ്യാർഥികളുടെ പാഠപുസ്തകത്തിൽ നിന്ന് ഭരണഘടനയുടെ ഭാഗങ്ങൾ എടുത്ത് മാറ്റിയ കേന്ദ്രസർക്കാരും – ഇന്ത്യൻ റിപ്പബ്ലിക്നെ  സംരക്ഷിക്കാൻ കുന്തിരിക്കവും മലരും മേടിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും

Spread the love
       
 
  
    

ഈ അടുത്ത ദിവസങ്ങളിൽ മുഴങ്ങി കേട്ട രണ്ടു പ്രമുഖ മുദ്രാവാക്യങ്ങളാണ് , പള്ളി പൊളിക്കലും , കുന്തിരിക്കവും മലരും വാങ്ങലും.

കേവലം പത്തോ പതിനാലോ വയസ്സ് മാത്രം  പ്രായമുള്ള ഒരു ബാലനെകൊണ്ട് ഇത്രയും ഹീനമായ മുദ്രാവാക്യം പഠിപ്പിച്ചു കൊടുക്കാൻ ഒരു മനുഷ്യൻ ആണെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക?
പിഞ്ചു മനസ്സിൽ കള്ളമില്ല എന്നു പറയും! പക്ഷെ പഠിപ്പിച്ചു കൊടുത്തവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരേ ക്ലാസ് റൂമിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്ന മറ്റു മതത്തിൽപെട്ട ഒരു കുട്ടിയോട്, ഈ മുദ്രാവാക്യം മനസ്സിൽ പതിഞ്ഞ കുട്ടിയുടെ സമീപനം എന്തായിരിക്കും എന്ന് ? തിരിച്ച് ഈ വീഡിയോയിൽ കാണുന്ന  കുട്ടിയോട് അവരുടെ പ്രതികരണം എന്തായിരിക്കും?
ഇതുകൊണ്ടെല്ലാം നിങ്ങൾ എന്താണ് നേടിയത് ? നിങ്ങളൊക്കെ സ്കൂളിലും കോളേജിലും പഠിച്ചതും , സഹപാഠികൾ ആയി കൂടെ കൂട്ടിയതും  മതം അറിഞ്ഞിട്ടോ, കൊടിയുടെ നിറം നോക്കിട്ടോ ആണോ ? അല്ല എന്നതാണ് യാഥാർഥ്യം. അങ്ങനെയിരിക്കെ, ഈ നാട് നശിക്കണം ഇവിടുത്തെ മതേതരത്വം തകരണം എന്ന ആഗ്രഹം ഇല്ലെങ്കിൽ പാവം പിഞ്ചു മനസ്സുകളിൽ വർഗീയത കുത്തിവയ്ക്കുന്നത് അവസാനിപ്പിക്കണം.

          ഇതിലും വലിയ അപകടമാണ് ഭാരത ദേശീയ സങ്കല്പം ഉയർത്തുന്ന ബിജെപി ഗവൺമെൻറ് കാണിച്ചുകൂട്ടുന്നത് , സങ്കല്പം ഭാരത ദേശീയത, എന്നിട്ട്  ആ ഭാരതത്തിൻറെ ഭരണഘടന പോലും വിദ്യാർഥികളുടെ പാഠ പുസ്തകങ്ങളിൽ നിന്ന് വെട്ടി കളയുമ്പോൾ നിങ്ങൾ പണിതുയർത്താൻ ശ്രമിക്കുന്നത് കേവലം വർഗീയവാദികളും , ദേശ വിരുദ്ധവുമായ ഒരു യുവ തലമുറയാണ്. നിങ്ങളുടെയൊക്കെയോ ജീവിതം ഇങ്ങനെ ആയിപ്പോയി , നാളത്തെ കുട്ടികളെങ്കിലും സന്തോഷത്തോടെ , സഹവർത്തിത്വത്തോടെ ജീവിച്ചു കൊള്ളട്ടെ.

  എല്ലാവർക്കും അറിവുള്ളതുപോലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് ൽ നൂറിനും അപ്പുറത്തുള്ള സ്ഥാനമാണ് നമ്മുടെ രാജ്യത്ത് ഇന്നുള്ളത് . അത് വേൾഡ് നമ്പർ വൺ ആയില്ലെങ്കിലും ഒരു അമ്പതിൽ താഴെ ആകുന്ന ഒരു സുന്ദര ദിനമെങ്കിലും നിങ്ങൾക്ക് സ്വപ്നം കണ്ടു കൂടെ ?

കേന്ദ്ര സർക്കാരിൻറെ ഫാസിസ്റ്റ് നയങ്ങൾക്കും , പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വർഗീയ നിലപാടുകൾക്കും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

Facebook Comments Box

Spread the love