Kerala News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ; ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി

Keralanewz.com

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ചിത്രം ഭൂതകാലം. ബിജു മോനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് പുരസ്കാരം. ജോജു ജോർജ്ിന് നായാട്ട് എന്ന ചിത്രത്തിനും.

ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജി എന്ന ചിത്രമാണ് ദിലീഷിന് അവാർഡ് നേടി​ക്കൊടുത്തത്. ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചലച്ചി​​ത്രഗ്രന്ഥം -പട്ടണം റഷീദിന്റെ ചമയം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്

Facebook Comments Box