Kerala News

കെ അനുശി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്‍ഷൊ സെക്രട്ടറി

Keralanewz.com

പെരിന്തൽമണ്ണ ; എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്‌സൽ (മലപ്പുറം)

സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശ്ശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്), ഒരു ഒഴിവ്.

പ്രസിഡന്റ്‌ അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂർ സെൻ്ററിൽ എം എ വിദ്യാർത്ഥിയാണ്. സെക്രട്ടറി പി എം ആർഷോ മണ്ണാർക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്

Facebook Comments Box