Kerala News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി മലയാളികള്‍; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസിന് സ്വര്‍ണം, അബ്ദുള്ളക്ക് വെള്ളി

Keralanewz.com

ബര്‍മിംഗ്ഹാം   | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മലയാളികള്‍. എല്‍ദോസ് പോള്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അബ്ദുള്ള അബൂബക്കര്‍ വെള്ളിയും സ്വന്തമാക്കി

17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്.17.02 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി.മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. യോഗ്യതാ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായാണ് 25-കാരനായ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തില്‍ 16.34 മീറ്ററും

Facebook Comments Box