Sun. May 5th, 2024

പാലായിൽ കേരള കോൺഗ്രസ് (എം)-ൽ തലമുറ മാറ്റം ഇനി യുവ നേതൃത്വം; ടോബിൻ.കെ.അലക്സ് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്

By admin May 17, 2022 #news
Keralanewz.com

പാലാ: കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായി ടോബിൻ.കെ.അലക്സ് തെരഞ്ഞെടുക്കപ്പെട്ടു.കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം ജനറൽ ബോഡി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.കെ.എസ്.സി (എം) ലൂടെ പ്രവർത്തിച്ച ടോബിൻ പാലാ സെ.തോമസ് കോളജ് യൂണിയൻ ചെയർമാൻ, കൗൺസിലർ കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയാണ്.നിലവിൽ മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡണ്ടുമാണ്. തെരഞ്ഞെടുപ്പുയോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികൾ ഇ.വി.പ്രഭാകരൻ, ജോർജ് ജോസഫ് (വൈസ് പ്രസിഡണ്ടുമാർ), ‘സാജു എടേട്ട് (ട്രഷറർ), ഡോമിനിക് എലിപ്പുലിക്കാട്ട്, ബെന്നി തെരുവത്ത്, സിബിഗണപതി പ്ലാക്കൽ, ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി ,മജു പ്ലാത്തോട്ടം, ടോം മനയ്ക്കൽ (സെക്രട്ട മാർ) എന്നിവരെയും തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി., തോമസ് ചാഴികാടൻ എം.പി., സ്റ്റീഫൻ ജോർജ്, അഡ്വ.ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം ,ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,പെണ്ണമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.അഡ്വ.പി.കെ.ലാൽ റിട്ടേണിംഗ് ഓഫീസറായിരുന്നു

Facebook Comments Box

By admin

Related Post