Kerala News

ജിമ്മി മറ്റത്തിപ്പാറ കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റ്

Keralanewz.com

തൊടുപുഴ: കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായി ജിമ്മി മറ്റത്തിപ്പാറ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.സി എം വഴി സംഘടനാ പ്രവർത്തനം ആരംഭിച്ച ജിമ്മി മറ്റത്തിപ്പാറ കെഎസ് സി യുണിറ്റ് പ്രസിഡന്റ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ഹിന്ദി വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡൻറ്, ജില്ലാ ഭാരവാഹി, കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി വികസന സമിതി അംഗമാണ്

തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറായി രണ്ടാം വട്ടമാണ് ജിമ്മി മറ്റത്തിപ്പാറ തെരഞ്ഞെടുക്കപ്പെടുന്നത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകനാണ്. തൊടുപുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ.അഡ്വ.എ.ജെ.ജോൺസൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്,,ഷിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു ഭാരവാഹികളായി
ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ (വൈസ് പ്രസിഡന്റുമാർ)
റോയി ലൂക്ക് പുത്തൻകുളം,. ബെന്നി വാഴചാരിക്കൽ, തോമസ് കിഴക്കേ പറമ്പിൽ,ജിബോയിച്ചൻ വടക്കൻ,പി.ജി.ജോയി, ജോഷി കൊന്നയ്ക്കൽ, സ്റ്റാൻലി കീത്താപിള്ളി (ജനറൽ സെക്രട്ടറിമാർ)

ജോസ് പാറപ്പുറം.(ട്രഷറർ)

പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്
( സംസ്ഥാന കമ്മിറ്റി അംഗങ്ങൾ)

അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ ബിനു തോട്ടുങ്കൽ, അഡ്വ പി.കെ മധു.നമ്പൂതിരി, അഗസ്റ്റിൻ ചെമ്പകശ്ശേരി,സാൻസൻ അക്കകാട്ട്, ലാലി ജോസി,സജി മൈലാടി, ശ്രീജിത്ത് ഒളിയറയ്ക്കൽ,റോയി വാലുമ്മൽ,( ജില്ലാ കമ്മിറ്റി അംഗങ്ങൾ). എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Facebook Comments Box