Kerala News

റോഡ് സൈഡില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ തട്ടി ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Keralanewz.com

കാട്ടാക്കട: കാട്ടാക്കട- കുറ്റിച്ചല്‍

റോഡില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.കള്ളിക്കാട് ആഴാംകാല്‍ സ്വദേശി സുരേഷിന്റെ മകന്‍ ശ്രീജിത്ത് (21) കള്ളിക്കാട് ആഴാംകാല്‍ മേലെ പുത്തന്‍വീട്ടില്‍ അനിയുടെ മകന്‍ അച്ചു(20) എന്നിവരാണ് മരിച്ചത്.

ബൈക്ക് യാത്രികര്‍ കുറ്റിച്ചല്‍ ഭാഗത്തേക്കു പോകുകയായിരുന്നു. ഈ റോഡില്‍ ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി റോഡരികില്‍ ഇട്ടിരുന്ന തടികളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്

Facebook Comments Box