Wed. Apr 24th, 2024

യോജിപ്പിനെ കുറിച്ചുള്ള പി.ജെ ജോസഫിന്റെ നിലപാട് കാപട്യം; ജിമ്മി മറ്റത്തിപ്പാറ

By admin Jan 17, 2022 #news
Keralanewz.com

തൊടുപുഴ : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുമായി യോജിക്കാൻ കഴിയുന്ന വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കുമെന്ന പി.ജെ ജോസഫിൻറെ പ്രസ്താവന ഗൂഢലക്ഷ്യം മുൻനിർത്തിയാണെന്ന് കേരള കോൺഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറപ്രസ്താവിച്ചു

കേരള കോൺഗ്രസ് എമ്മിനെ തകർക്കുവാനും ചെയർമാൻ ജോസ് കെ മാണിയെ വ്യക്തിഹത്യ നടത്തുവാനും കിട്ടുന്ന അവസരങ്ങൾ ഒക്കെ വിനിയോഗിച്ച് പരാജയപ്പെട്ട പി.ജെ ജോസഫിൻറെ യോജിപ്പിനെകുറിച്ചുള്ള ഇപ്പോഴത്തെ പ്രസ്താവന അവസരവാദ രാഷ്ട്രീയത്തിൻറെ പ്രതീകമായി മാത്രമേ കാണുവാൻ കഴിയൂ.കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിൽ ആസൂത്രപ്രതിസന്ധികളും പിളർപ്പുമുണ്ടാക്കി പൊതുസമൂഹത്തിനു മുന്നിൽ അവമതിപ്പ് ഉണ്ടാക്കിയശേഷം ജോസ് കെ മാണിയുമായി യോജിച്ച് പ്രവർത്തിക്കും എന്നുപറയുന്നത് ഇച്ഛാഭംഗത്തിൽനിന്നു ണ്ടായ ബോധോദയം കൊണ്ടാണെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കേരള കോൺഗ്രസ് എം ഇന്ന് കാണുന്ന വളർച്ചയിലേക്ക് നീങ്ങുന്നത്. കേരള കോൺഗ്രസ് എംന്റെ രാഷ്ട്രീയത്തെയും അതിൻറെ സ്വഭാവികമായ വളർച്ചയെയും പ്രതിരോധിക്കുന്നതിനും തകർക്കുന്നതിനുമായിട്ടാണ് അനവസരത്തിൽ ഇങ്ങനെ ഒരു ചർച്ച പൊതുസമൂഹത്തിൽ പി.ജെ ജോസഫ് ഉയർത്തി വിടുന്നത്. ജോസ് കെ മാണിയുടെ നിലപാടുകളോടും എൽഡിഎഫിന്റെ നയങ്ങളോടും കേരള കോൺഗ്രസ് എം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും യോജിക്കുന്ന ഏതൊരാൾക്കും കേരള കോൺഗ്രസിലേക്ക് കടന്നു വരാം

പാർട്ടി എന്ന രൂപത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കടന്നുവരുന്നതിനെ കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഒരിക്കലും സ്വാഗതം ചെയ്യുന്നില്ല. ജോസഫ് വിഭാഗം കേരള കോൺഗ്രസ് പാർട്ടികളുടെ ഐക്യം എന്നത് മറയാക്കി. മാണി വിഭാഗത്തിലേക്ക് കടന്നുവന്നപ്പോളക്കെ കേരള കോൺഗ്രസ് എം നെ പ്രതിസന്ധിയിലാക്കുകയും പാർട്ടിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുകയുമാണ് ചെയ്തു പോന്നിരുന്നത്

ഒരിക്കൽ കൂടി ഇതു മനസ്സിലാക്കി കൊണ്ട് ജോസഫ് വിഭാഗത്തെ സ്വീകരിക്കുവാൻ തങ്ങളാരും തയ്യാറല്ലെന്നും ജിമ്മി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷിയെന്ന നിലയിൽ അർഹതപ്പെട്ട സ്ഥാനവും പരിഗണനയും കേരള കോൺഗ്രസ് എമ്മിന് ലഭിക്കുന്നുമുണ്ട്. മറ്റൊരു നിലപാട് സ്വീകരിക്കേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിൽ ഇല്ല മാത്രവുമല്ലാ കേരള കോൺഗ്രസ് എമ്മിൽ നിന്നും. പല മുതിർന്ന നേതാക്കളെയും തെറ്റിദ്ധരിപ്പിച്ച് ജോസഫ് ഗ്രൂപ്പിലേക്ക് കൊണ്ടുപോയ പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ നിലപാട് അവരെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും ജിമ്മി ഓർമ്മിപ്പിച്ചു

Facebook Comments Box

By admin

Related Post